കാഞ്ഞങ്ങാട് : ഓട്ടോറിക്ഷയും വാഗണർ കാറും കൂട്ടിയിടിച്ച് ഓട്ടോ തലകീഴായി മറിഞ്ഞ് ഡ്രൈവർക്കും യാത്രക്കാരിയായ യുവതിക്കും പരിക്കേറ്റു. ഇറക്കത്തിലുണ്ടായ അപകടത്തിൽ ഓട്ടോറോഡിൽ നിന്നും പുറത്തേക്ക് തെറിച്ചു.ഓട്ടോ ഡ്രൈവർ തായന്നൂർ കാലിച്ചാനടുക്കത്തെ ബഷീർ 49, ഓട്ടോയിൽ യാത്ര ചെയ്യുകയായിരുന്ന കാലിച്ചാനടുക്കത്തെ നിഷയുടെ മകൾ എം.വി . അനുശ്രീ 19 എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ പറക്കളായി ഭാഗത്തേക്ക് പോകവെ അയ്യങ്കാവിലാണ് അപകടം. എതിർ ദിശയിൽ നിന്നും വന്ന കാർ ഇടിക്കുകയായിരുന്നു. വാഗണർ കാർ ഇടിച്ച് ഓട്ടോമറിയുകയായിരുന്നു. കാർ ഡ്രൈവറുടെ പേരിൽ അമ്പലത്തറ പൊലീസ് കേസെടുത്തു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
0 Comments