കാഞ്ഞങ്ങാട് :മടിക്കേരിയിലെ റിസോർട്ടിലേക്ക് പോയ ശേഷം കാണാതായ കാഞ്ഞങ്ങാട് കുശാൽ നഗർ സ്വദേശിയായ യുവാവിനെ മുംബൈയിൽ കണ്ടെത്തി. ബന്ധുക്കൾ നൽകിയ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് സൈബർ സെല്ലി
ൻ്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ കണ്ടെത്തിയത്.
കടിക്കാലിലെ കെ. ഷഫീഖിനെ 30 യാണ് കണ്ടെത്തിയത്. കഴിഞ്ഞ 17 ന് വൈകീട്ട് ആവിയിലെ ബന്ധു വീട്ടിൽ നിന്നും പോയ ശേഷംയുവാവിനെ കാണാതാവുകയായിരുന്നു. മടിക്കേരിയിൽ തുടങ്ങുന്ന റിസോർട്ടിലേക്കെന്ന് പറഞ്ഞാണ് പോയത്. എന്നാൽ മടിക്കേരിയിൽ എത്തിയില്ല. വീട്ടിലും തിരിച്ചെത്തിയില്ല. തുടർന്നാണ് ബന്ധുക്കൾ പൊലീസിനെ സമീപിച്ചത്. മുംബൈയിൽ നിന്നും യുവാവിനെ കാഞ്ഞങ്ങാട് എത്തിച്ചു. ഇന്ന് ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കും.
0 Comments