കാഞ്ഞങ്ങാട് :അജാനൂർ കടപ്പുറത്ത് വീട്ടിൽ നിന്നും എം.ഡി.എം.എ പിടികൂടിയ കേസിൽ ഒന്നര മാസത്തിലേറെയായി ഒളിവിൽ കഴിഞ്ഞ് വന്ന യുവാവ് ഗോവയിൽ അറസ്റ്റിൽ. ഹോസ്ദുർഗ് എസ്.ഐ ടി . അഖിലിൻ്റെ നേതൃത്വത്തിൽ പൊലീസ് സംഘം ഗോവയിലെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അജാനൂർ കടപ്പുറം പാലായിലെ നൗഷാദിനെ 34 യാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രിൽ 25 ന് വീട് റെയിഡ് ചെയ്ത് 1.790 ഗ്രാം എം.ഡി എം എ പിടികൂടിയ കേസിലാണ് അറസ്റ്റ്. അന്ന് പ്രതിയെ അറസ്റ്റ് ചെയ്യാൻ സാധിച്ചിരുന്നില്ല. പ്രതി ഓടി രക്ഷപെടുകയായിരുന്നു. കാഞ്ഞങ്ങാട് എത്തിച്ചിട്ടുള്ള പ്രതിയെ കോടതിയിൽ ഹാജരാക്കും.
0 Comments