Ticker

6/recent/ticker-posts

മഞ്ഞപ്പിത്തം ബാധിച്ച് ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു

കാഞ്ഞങ്ങാട് :മഞ്ഞപ്പിത്തം ബാധിച്ച് ഗുരുതരാവസ്ഥയിൽ ചികിൽസയിലായിരുന്ന
യുവതി മരിച്ചു. മംഗലാപുരം ആശുപത്രിയിൽ ഇന്ന് രാത്രിയാണ് മരണം. കോടോം ബേളൂർ പഞ്ചായത്ത് മുൻ സി.ഡി.എസ് ചെയർപേഴ്സൺ ചുള്ളിക്കര വെള്ളരിക്കുണ്ടിലെ സുകുമാരൻ്റെ ഭാര്യ ലളിത 35 ആണ് മരിച്ചത്. ഒരാഴ്ച മുൻപാണ് മഞ്ഞപ്പിത്തം ബാധിച്ചതായി അറിഞ്ഞത്. ചികിൽസ തേടുമ്പോഴേക്കും കരളിനെ ബാധിച്ചു. ഗുരുതരാവസ്ഥയിൽ മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ച് വിദഗ്ധ ചികിൽസ നൽകി. ഒന്നര ലക്ഷത്തോളം രൂപ ചിലവിട്ടിട്ടും ജീവൻ രക്ഷിക്കാനായില്ല. നാട്ടുകാർ ആക്ഷൻ കമ്മിറ്റ രൂപീകരിച്ച് ചികിൽസ ചിലവ് സ്വരൂപിക്കാനുള്ള ശ്രമത്തിലായിരുന്നു. കരൾ മാറ്റിവെച്ച് ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മരണം.
 ഡിഗ്രി വിദ്യാർത്ഥിനിയായ മകൾ ദിൽഷയും മഞ്ഞപ്പിത്തംബാധിച്ച് കാഞ്ഞങ്ങാട് ജില്ലാശുപത്രിയിൽ ചികിൽസയിലാണ്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായദേവാനന്ദ്  സുകുമാരൻ
 മകനാണ്. സി.പി.എം മുൻ ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. ചുള്ളിക്കര ബ്രാഞ്ച് കമ്മിറ്റിയംഗമാണ്. മൃതദേഹം നാളെ രാവിലെ വീട്ടിലെത്തിച്ച് സംസ്ക്കാരം. ലളിതയുടെ മരണവാർത്ത നാടിനെ കണ്ണീരിലാക്കി.
Reactions

Post a Comment

0 Comments