കാഞ്ഞങ്ങാട് : അസുഖബാധിതനായി ചികിൽസയിലായിരുന്ന യുവാവ് മരിച്ചു. കാഞ്ഞങ്ങാട് താമസിക്കുന്ന
പാണത്തൂരിലെ മൈക്കിൾ പൂവത്താണിയുടെ മകൻ തോമസ് മൈക്കിൾ 39 ആണ് മരിച്ചത്. ആശുപത്രിയിൽ കൊണ്ടുപോകവെയാണ് മരണം. കാഞ്ഞങ്ങാട്ട് സ്ഥാപനം നടത്തി വരികയായിരുന്നു.
മാതാവ്: ലീലാമ്മ മൈക്കിൾ. ഭാര്യ: അഞ്ജു.മക്കൾ: മൈക്കിൾ തോമസ് (വിദ്യാർഥി), മേബൽ തോമസ്. സഹോദങ്ങൾ: സന്തോഷ് (അഭിഭാഷകൻ), ജോണി (ബിസിനസ്), എബി (വള്ളിക്കടവ്). നാളെ രാവിലെ 8 ന് കല്യാൺ റോഡിലെ വീട്ടിലെത്തിക്കുന്ന മൃതദേഹം ഉച്ചക്ക് ശേഷം കാഞ്ഞങ്ങാട് ഗുഡ് ഷെപ്പേർഡ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.
0 Comments