Ticker

6/recent/ticker-posts

സ്കൂളിൽ പെൺകുട്ടികളെ യൂണിഫോം അഴിപ്പിച്ച് നിർത്തിയത് വിവാദമായി

കാഞ്ഞങ്ങാട് : കുട്ടികളെന ഗ്നരാക്കി ശുചിമുറിയിൽ നിർത്തിയതായി പരാതി. ചോദ്യം ചെയ്ത് രക്ഷിതാക്കൾ സ്കൂളിലെത്തിയതോടെ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ ഹോസ്ദുർഗ് പൊലീസും സ്ഥലത്തെത്തി. മൂന്ന് ചെറിയ പെൺകുട്ടികളെ നഗ്നരാക്കി നിർത്തിയെന്നാണ് പരാതി. കഴിഞ്ഞ ദിവസം രാവിലെ നടന്ന സംഭവം കുട്ടികൾ വീട്ടിൽ പറഞ്ഞു. രക്ഷിതാക്കൾ കാര്യം അന്വേഷിക്കാനെത്തിയപ്പോഴാണ് അനിഷ്ട സംഭവങ്ങൾ ഉണ്ടാകുമെന്ന് കരുതി പൊലീസും സ്ഥലത്തെത്തിയത്. കഴിഞ്ഞ ദിവസം സ്കൂളിൽ ഐഡി കാർഡ് ആവശ്യത്തിന് കുട്ടികളുടെ ഫോട്ടോ എടുത്തിരുന്നു. എന്നാൽ ചില കുട്ടികൾ യൂണിഫോം ധരിക്കാതെ ക്ലാസിലെത്തിയിരുന്നു. ഈ കുട്ടികളുടെ ഫോട്ടോ എടുക്കുന്നതിനായി മറ്റ് മൂന്ന്  കുട്ടികളുടെ യൂണിഫോം അഴിച്ചെടുത്ത ശേഷം യൂണിഫോം ധരിക്കാത്തകുട്ടികൾക്ക് ധരിപ്പിച്ചതായാണ് പറയുന്നത്. ഈ സമയം  കുട്ടികളെ ശുചിമുറിയിൽ നിർത്തിയെന്നാണ് പരാതി. വൈകീട്ട് സ്കൂൾ അധികൃതരെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. രക്ഷിതാക്കളുമെത്തി. മറ്റൊന്നും  കരുതിയില്ലെന്നും തത്ക്കാലത്തേക്ക് ഫോട്ടോ എടുക്കുന്നതിനാണ് യൂണിഫോം അഴിച്ചെടുത്തതെന്നാണ് സ്കൂൾ അധികൃതർ പറഞ്ഞത്. മറ്റ് നടപടികളൊന്നുമില്ലാതെ  പ്രശ്നം പറഞ്ഞ് തീർത്തു.

Reactions

Post a Comment

0 Comments