കാഞ്ഞങ്ങാട് :കാറിൽ കൊണ്ട് പോവുകയായിരുന്ന പതിനായിരം പാക്കറ്റ് പാൻ മസാലകളുമായി രണ്ട് പേർ എക്സൈസിൻ്റെ പിടിയിലായി. കാർ ഉൾപെടെ കസ്റ്റഡിയിലെടുത്തു. ബന്തടുക്ക കണ്ണാടി തോട് നിന്നും ബന്തടുക്ക എക്സൈസ് ഇൻസ്പെക്ടർ എ. പി. ഷഹബാസ് അഹമ്മദിൻ്റെ നേതൃത്വത്തിലാണ് പിടികൂടിയത്. ആദൂർ സാമിക്കൊച്ചിയിലെ അബ്ദുൾ റഹ്മാൻ 60, ബന്തടുക്കയിലെ പി.കെ.അഷറഫ് 42 എന്നിവരാണ് പിടിയിലായത്. 10125 പാക്കറ്റ് പാൻ മസാലകൾകസ്റ്റഡിയിലെടുത്തു. ഇവ ബേഡകം പൊലീസിന് കൈമാറി. പ്രതികൾക്കെതിരെ കേസെടുത്തു.
0 Comments