Ticker

6/recent/ticker-posts

250 ഗ്രാം എം.ഡി.എം. എ പിടികൂടിയ കേസിൽ ഒരു പ്രതികൂടി അറസ്റ്റിൽ കൂടുതൽ അറസ്റ്റ് ഉണ്ടാവും

കാഞ്ഞങ്ങാട് : പൊലീസ്
250 ഗ്രാം എം.ഡി.എം. എ പിടികൂടിയ കേസിൽ ഒരു പ്രതികൂടി അറസ്റ്റിൽ. കോഴിക്കോട് താമരശേരി സാദിഖലി 33 യാണ് അറസ്ററിലായത്. ബേക്കൽപൊലീസ് താമരശേരിയിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്. സാദിഖലിയാണ് നേരത്തെ പിടിയിലായ പ്രതികളെ മയക്ക് മരുന്ന് കൊണ്ട് വരാൻ ചുമതലപെടുത്തിയതെന്ന് വ്യക്തമായി.
 കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാവും.
 മയക്ക് മരുന്നുവേട്ടയിൽ നേരത്തെ രണ്ട് പേർ അറസ്റ്റിലായിരുന്നു. 256. 02 ഗ്രാം എം.ഡി.എം.എയും കാറും പൊലീസ് പിടികൂടിയ കേസിലാണ് കൂടുതൽ അറസ്ററുണ്ടായത്. പെരിയപുളിക്കാലിൽ നിന്നും കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് പത്ത് ലക്ഷത്തോളം രൂപ വില വരുന്ന എം.ഡി.എം എയും കടത്താൻ ഉപയോഗിച്ച കാറും പിടികൂടിയത്. മുള്ളേരിയ പൊവ്വലിലെ മുഹമ്മദ് ഡാനിഷ് 30, ചെങ്കള ആലംപാടിയിലെ അബ്ദുൾ ഖാദർ 40 എന്നിവരാണ് നേരത്തെ അറസ്റ്റിലായത്. ഇവർ റിമാൻ്റിലാണ്.
പ്രതികൾ ബംഗ്ളുരുവിൽ നിന്നുമാണ് എം.ഡി.എം എ എത്തിച്ചതെന്ന് വ്യക്തമായി. ഇതേ തുടർന്ന് പൊലീസ് ബംഗ്ളുരുവിലെത്തി. ഇവിടെ നിന്നും കൂട്ട് പ്രതികളെ കണ്ടെത്താനാണ് ശ്രമം.
 ബേക്കൽ ഡി.വൈ.എസ്.പിയുടെ സ്ക്വാഡ് അംഗങ്ങളുടെ നേതൃത്വത്തിൽ കർണാടകയിൽ പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്.
Reactions

Post a Comment

0 Comments