Ticker

6/recent/ticker-posts

വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച സിദ്ദനെ ജയിലിൽ നിന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു

കാഞ്ഞങ്ങാട്: ചികിത്സക്കിടെ വീട്ടമ്മയെ പീഡിപ്പിക്കുകയും സ്വർണാഭരണം ആവശ്യപ്പെട്ട് മർദ്ദിക്കുകയും എൻഡോസൾഫാൻ ദുരിതബാധിതയായ മകളെയും മ ർദ്ദിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന സിദ്ധനെജയിലിൽ നിന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. കണ്ണൂർ കക്കാട് സ്വദേശിയും തളിപ്പറ മ്പിൽ താമസക്കാരനുമായ ഷിഹാബു ദ്ദീൻ തങ്ങളെ52 ഹോസ്‌ദുർഗ് ജു ഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി അന്വേഷണ ഉ ദ്യോഗസ്ഥനായ ഇൻസ്പെക്ടർ പി. അജിത് കുമാറിന്റെ കസ്റ്റഡിയിൽ വിട്ടതിനെ തുടർന്ന് വിശദമായി തെളിവെടുത്തു. ഹോസ്‌ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കു ന്ന 55 കാരിയെയും മകളെയുമാണ് ചി കിത്സയുടെ മറവിൽ ഉപദ്രവിച്ചത്. ചികിത്സക്കിടെ വീട്ടമ്മ യെ പ്രതി മാന്ത്രികവടിയാണെന്ന് പറയുന്ന ഇരുമ്പ് വ ടി കൊണ്ട് അടിച്ചതായും പരാതിയിലുണ്ട്. പ്രതിയെ പൊലീ സ്പീഡനം നടന് വീട്ടിലെത്തിച്ച് തെളിവെടുത്തു. വിട്ടു മാറാത്ത നടുവേദനയുള്ള 55 കാരിയെ പ്രതിമാസങ്ങളായി ഇടവിട്ട് ചികിൽസിച്ച് വന്നിരുന്നു. ഇതിനിടയിൽ വീട്ടിൽ ആരുമില്ലാത്ത സമയത്ത് മാനഭംഗ പെടുത്തിയതായാണ് പരാതി. വീട്ടമ്മയോട് സ്വർണാഭരണം ആവശ്യപെട്ടു. ലോക്കറിലാണ് ആ ഭരണമെന്ന് പറഞ്ഞപ്പോൾ ക്രൂരമായ മർദ്ദനത്തിനിരയാക്കിയതായാണ് പരാതി.  പ്രതിയെ കോടതി വീണ്ടും റിമാൻ്റ് ചെയ്തു.

Reactions

Post a Comment

0 Comments