കാസർകോട്: പണം ചോദിച്ചത് നൽകാത്ത വിരോധത്തിൽ അമ്മയെ മകൻ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമം. സംഭവത്തിൽ മകനെതിരെ കാസർകോട് പൊലീസ് നരഹത്യ ശ്രമത്തിന് കേസെടുത്തു. കുഡ്ലു പെർണടുക്കയിലെ ചന്ദ്രശേഖര റാവുവിൻ്റെ ഭാര്യ കെ.മാലിനി 47 യുടെ പരാതിയിൽ മകൻ വിനായകിനെ 29 തിരെയാണ് കേസ്. പൈസ ചോദിച്ചത് കൊടുക്കാത്ത വിരോധത്തിൽ ചീത്ത വിളിക്കുകയും മുഖത്തടിച്ച് വടി കൊണ്ട് അടിച്ച് പരിക്കേൽപ്പിക്കുകയും കഴുത്തിന് പിടിച്ച് ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ചെന്നും തട്ടി മാറ്റിയില്ലായിരുന്നുവെങ്കിൽ കൊല്ലപ്പെടുമായിരുന്നുവെന്നാണ് മാതാവിൻ്റെ പരാതി.
0 Comments