ജനപ്രതിനിധികൾ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പ്രവർത്തകർ ആദരാഞ്ജലികൾ അർപ്പിച്ചു. ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. ഇ.ചന്ദ്രശേഖരൻ എം.എൽ എ
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്, നഗരസഭ ചെയർപേഴ്സൺ, രാഷ്ട്രീയ നേതാക്കൾ എത്തി. പൊതു ദർശനം പൂർത്തിയാക്കി മൃതദേഹം വീട്ടിലെത്തിച്ചു.
എം. നാരായണന് ബങ്കളം നാടിന്റെ അന്ത്യാഞ്ജലി
നീലേശ്വരം :അന്തരിച്ച മുൻ എം.എൽ.എ എം. നാരായണന് ബങ്കളം നാട് അന്തിമോപചാരം അർപ്പിച്ചു. അദ്ദേഹത്തിന്റെ ഭൗതിക ശരീരം നീലേശ്വരം
തേജസ്വിനി ആശുപത്രിയിൽ നിന്നും രാവിലെ 10 മണിക്കാണ്
ബങ്കളം ടൗണിൽ എത്തിച്ചത്. കാത്തു നിന്നിരുന്ന നൂറ് കണക്കിന് ഇടതുമുന്നണി നേതാക്കളും പ്രവർത്തകരും നാട്ടുകാരും അന്ത്യാഞ്ജലി അർപ്പിച്ചു. സാധാരണക്കാരായ മനുഷ്യരോടൊപ്പം നിന്ന് പ്രവർത്തിച്ച ജനകീയനായ കമ്യൂണിസ്സായിരുന്ന എം.നാരായണനെ കാണാനും അനുസ്മരിക്കാനും കൂടുതൽ പേ
പേർ എത്തിയിരുന്നു. സി.പി.ഐ
ജില്ലാ സെക്രട്ടറി സി.പി. ബാബു, ബങ്കളം കുഞ്ഞികൃഷ്ണൻ,
കെ.എസ്. കുര്യാക്കോസ്, കരുണാകരൻ കുന്നത്ത്, ജയരാജൻ തുടങ്ങിയവർ രക്തപതാക പുതപ്പിച്ചു. എൽ.ഡി.എഫ് കൺവീനർ കെ.പി. സതീഷ് ചന്ദ്രൻ, സി.പി.എം ഏരിയാ സെക്രട്ടറി എം.രാജൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
ബേബി ബാലകൃഷ്ണൻ, മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത, വൈസ് പ്രസിഡന്റ് വി.പ്രകാശൻ, എൻ.സി.പി എസ് ജില്ലാ ജനറൽ സെക്രട്ടറി ഉദിനൂർ സുകുമാരൻ, ബ്ലോക്ക് പഞ്ചായത്ത്
വൈസ് പ്രസിഡന്റ് ശ്രീലത, കോൺഗ്രസ് എസ്
നേതാവ് പ്രമോദ് കരുവളം,
ജെ.ഡി.എസ് ജില്ലാ പ്രസിഡന്റ് പി.പി. രാജു, ഗുരുധർമ്മ പ്രചാരണ സഭ ജില്ലാ കൺവീനർ വിനോദ് ആറ്റിപ്പിൽ തുടങ്ങിയവർ ആദരാഞ്ജലി അർപ്പിച്ചു. നിരവധി സംഘടനകൾക്ക് വേണ്ടി റീത്ത്
വെച്ചു.
രണ്ട് തവണ എം.എൽ.എ ആയി
0 Comments