കാഞ്ഞങ്ങാട് : യുവാവ് വീടിനടുത്തുള്ള കിണറിൽ വീണു. ഫയർഫോഴ്സെത്തി പുറത്തെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുണ്ടംകുഴിയിലെ ഇബ്രാഹീമിൻ്റെ മകൻ മജീദ് 44ആണ് മരിച്ചത്. ഇന്നലെ രാത്രി 10. 45 മണിയോടെ വീടിനടുത്തുള്ള കിണറിൽ വീണ നിലയിൽ കാണുകയായിരുന്നു. ബേഡകം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ബേഡകം പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments