പയ്യന്നൂർ :വാട്സാപ്പിൽ ലഭിച്ച ലിങ്ക് തുറന്നു നോക്കിയ യുവതിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും അഞ്ചേമുക്കാൽ ലക്ഷം രൂപ പോയി. പയ്യന്നൂർ കേളോത്തെ സുരക്ഷിത് വീട്ടിൽ അനിലിൻ്റെ ഭാര്യ സിത്താര അനിലിനാണ് 47 പണം നഷ്ടമായത്. കഴിഞ്ഞ 28 ന് ഉച്ചക്കാണ് യുവതിയുടെ വാട്സാപ്പ് നമ്പറിലേക്ക് ലിങ്ക് എത്തുന്നത്. ആർ. ടി. ഒ ട്രാഫിക് ചലാൻ 500. ആപ്പ് കെ എന്ന ലിങ്കായിരുന്നു ലഭിച്ചത്. ഇത് തുറന്ന് നോക്കിയതിനെ തുടർന്ന് യുവതിയുടെ പേരിൽ എച്ച്.ഡി.എഫ്.സി പയ്യന്നൂർ ബ്രാഞ്ചിലുള്ള അക്കൗണ്ടിൽ നിന്നും ഫിക്സഡ് ഡപ്പോസിറ്റ് ഡപ്പോസിറ്റ് ബ്രേക്ക് ചെയ്ത് നെറ്റ് ബാങ്കിങ്ങിലൂടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ലോണായി അഞ്ചേമുക്കാൽ ലക്ഷം രൂപ പിൻവലിച്ച് തട്ടിയെടുക്കുകയായിരുന്നു. സിത്താര നൽകിയ പരാതിയിൽ പയ്യന്നൂർ പൊലീസ് കേസെടുത്തു.
0 Comments