തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ യുവാക്കളുടെ കൈകാലുകൾ തല്ലിയൊടിച്ച ആറ് പേർക്കെതിരെ പൊലീസ് കേസെടുത്തു. ഐ.എൻ.എൽ പ്രവർത്തകരെ ആക്രമിച്ച മുസ്ലിം ലീഗ് പ്രവർത്തകർക്കെതിരെയാണ് ബേക്കൽ പൊലീസ് കേസെടുത്തത്.ബേക്കൽ ഹദ്ദാദ് നഗറിലെ കെ.എ. അസീസ് 33 , പള്ളിക്കരയിലെ അൻവാസ് 30 എന്നിവർക്ക് നേരെയായിരുന്നു അക്രമം.ബേക്കൽ സ്വദേശികളായ ഗഫൂർ, സുബൈർ, ഹമീദ്, റിഫായി, ഹമീദ് കാരയിൽ, മുസ്താഖ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. 13 ന് വൈകീട്ട് പള്ളിക്കര ജംഗ്ഷനിൽ വച്ചായിരുന്നു ആക്രമണം. രാഷ്ട്രീയ വിരോധം മൂലം ഇരുമ്പ്, മരവടികൾ കൊണ്ട് ആക്രമിച്ചെന്ന പരാതിയിലാണ് കേസ്.
0 Comments