കാഞ്ഞങ്ങാട്:ജില്ലാ ആം റസ് ലിങ് അസോസിയേഷൻ ഹോസ്‌ദുർഗ് സർവീസ് സഹകരണ ബാങ്ക് ഹാളിൽ സംഘടിപ്പിച്ച ജില്ലാ പുരുഷ-വനിതാ പഞ്ചഗുസ്തി മത്സരത്തിൽ ഇരട്ട സ്വർണ മെഡൽ നേടി മഞ്ജു ടീച്ചർ. കാഞ്ഞങ്ങാട് സൗത്ത് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ വി എച്ച് എസ് ഇ വിഭാഗം ബയോളജി അധ്യാപികയും നാഷണൽ സർവ്വീസ് സ്കീം പ്രോഗ്രാം ഓഫീസറുമാണ്.
വുമൺ മാസ്റ്റേഴ്സ് കാറ്റഗറിയിൽ ലെഫ്റ്റ് ആന്റ് റൈറ്റ് ആം വിഭാഗത്തിൽ സ്വർണ മെഡലും സീനിയർ 60 കിലോഗ്രാമിൽ ഇരട്ട വെള്ളി മെഡലും നേടി. മഞ്ജു ടീച്ചർ പുതിയകോട്ട ലയൺസ് ജിംനേഷ്യം അംഗമാണ്.
തിരുവനന്തപുരം കാരേറ്റ് സ്വദേശിനിയാണ്, ഭർത്താവ് സതീഷ് കുമാർ, മകൾ അഷ്ടമി സതീഷ് (എം ബി ബി എസ് വിദ്യാർത്ഥിനി , വെഞ്ഞാറമൂട് ശ്രീ ഗോകുലം മെഡിക്കൽ കോളേജ്).
കാസർകോട് ജില്ലാ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ഗ്രാൻറ് മാസ്റ്റർ 70 കിലോ ലെഫ്റ്റ് ആൻ്റെ റൈറ്റ് വിഭാഗത്തിൽ സ്വർണ്ണമെഡൽ നേടി അഭിഭാഷക . വെള്ളിക്കോത്ത് സ്വദേശിയും ഹോസ്ദുർഗ് ബാറിലേ അഭിഭാഷകയുമായ വി.ടി. സതിയാണ് മെഡൽ നേടിയത്.
0 Comments