കാഞ്ഞങ്ങാട്:മടിക്കൈയിൽ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച്പിതാവിനും മകൾക്കും പരിക്ക്. ഇന്ന് വൈകീട്ട് 3 മണിയോടെ പൂത്തക്കാലിനും കോട്ടക്കുന്നിനും ഇടയിലാണ് അപകടം. കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്ന വരദായനി ബസും സ്കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു. ആലിങ്കീഴിൽ താമസിക്കുന്ന കാടാക്കോട് സ്വദേശി രത്നാകരൻ 53
മകൾ ശ്രീനന്ദി 12 എന്നിവർക്കാണ് പരിക്കേറ്റത്.
ഇരുവരെയും ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു. രത്നാകരൻ്റെ
തലക്ക് പരിക്കേറ്റതിനാൽ കൂടുതൽ ചികിൽസക്ക് മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ട് പോകും.
0 Comments