കാഞ്ഞങ്ങാട്11കാരന് നേരെ ലൈംഗികാതിക്രമം . പോക്സോ കേസെടുത്തതിന് പിന്നാലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന്വൈകീട്ടോടെ പ്രതി പിടിയിലാവുകയായിരുന്നു. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിലെ വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ അതിക്രമത്തിന് ഇരയാക്കിയ പ്രതിയാണ് പിടിയിലായത്. പരപ്പ ക്ലായിക്കോട് സ്വദേശി അബ്ദുൽ റസാഖ് 62 ആണ് അറസ്റ്റിലായത്. വെള്ളരിക്കുണ്ട് സി ഐ നളിനാക്ഷൻ്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. വിദ്യാലയത്തിൽ പോയി മടങ്ങുകയായിരുന്ന കുട്ടിയെ ആളൊഴിഞ്ഞ കാട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി അതിക്രമത്തിനിരയാക്കുകയായിരുന്നുവെന്നാണ് കേസ്. ഒന്നിൽ കൂടുതൽ തവണ കുട്ടിക്ക് നേരെ അതിക്രമ മുണ്ടായി. കുട്ടി വീട്ടിലെത്തി കാര്യം പറഞ്ഞതിനെ തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഒരാഴ്ച മുൻപ് ആണ് സംഭവം. ഒളിവിൽ പോയ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കും.
0 Comments