Ticker

6/recent/ticker-posts

പോർട്ട് ഓഫീസിൽ വിജിലൻസ് പരിശോധന ക്രമക്കേടുകൾ കണ്ടെത്തി

കാസർകോട്:കാസർകോട് പോർട്ട് ഓഫീസിൽ വിജിലൻസ് സംഘം നടത്തിയ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തി.
 രാവിലെ 11 മണിയോടെയാണ് വിജിലൻസ് സി.ഐ യു. പി. വിപിൻ്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്. ഉച്ചക്ക് 2.30 വരെ പരിശോധന തുടർന്നു.
വിജിലൻസ് സംഘത്തിൽ എ.എസ്.ഐ ജയചന്ദ്രൻ  എസ്.സി.പി.ഒ വി.എം. പ്രദീപ് സി.പി.ഒമാരായ സജീഷ് , രാഹുൽ , വിജേഷ് എന്നിവർ പങ്കെടുത്തു.
പരിശോധനയിൽ വിവിധ ക്രമക്കേടുകൾ കണ്ടെത്തി.
 2017 മുതൽ സർക്കാർ ഉത്തരവോ ബന്ധപ്പെട്ട അധികാരികളിൽ നിന്നുള്ള അംഗീകാരമോ കൂടാതെ ജീവനക്കാരെ തുടർച്ചയായി ദിവസവേതനാടിസ്ഥാനത്തിൽ നിയമിച്ച് കടവുകളിലും പോർട്ട് ഓഫീസിലും ജോലിക്ക് നിയോഗിച്ചുവരുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
 ബിൽഡിംഗ് പെർമിറ്റുകളുടെ യഥാർത്ഥ ഉടമകളുടെ അറിവോ സമ്മതമോ കൂടാതെ, പ്രസ്തുത പെർമിറ്റുകളുടെ അടിസ്ഥാനത്തിൽ മറ്റ് വ്യക്തികൾക്ക് മണൽ അനുവദിച്ചുനൽകിയതായി വ്യക്തമായി.
നിലവിൽ അംഗീകൃത കടവുകളിൽ മണൽ വാരുന്നതിനായി ഉപയോഗിച്ചുവരുന്ന തോണികളുടെ ലൈസൻസിന്റെ കാലാവധി 31.08.2026-ന് അവസാനിച്ചതായി കണ്ടെത്തി.
 പോർട്ട് ഓഫീസിലെ ക്യാഷ് ബുക്ക് 14.08.2026 വരെ മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. തുടർന്നുള്ള ദിവസങ്ങളിലെ ഇടപാടുകൾ  ക്യാഷ് ബുക്കിൽ രേഖപ്പെടുത്തിയിട്ടില്ലെന്നും വ്യക്തമായിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
Reactions

Post a Comment

0 Comments