കാഞ്ഞങ്ങാട്: വിവിധ പൊലീസ് സ്റ്റേഷനുകളിലായി ബലാത്സംഗം, പോക്സോ, വിസ തട്ടിപ്പ്, സ്ത്രീപീഡനം, അടിപിടി, വഞ്ചന തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയും പല കേസുകളിലും കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്ത പ്രതി അറസ്ററിൽ.
ചെറുവത്തൂർ കാടങ്കോട് സ്വദേശിയായ സി.എച്ച്. മുത്തലീബ് ആണ് പിടിയിലായത്.
മൈസൂരിൽ വെച്ച് പൊലീസ് പിടികൂടുകയായിരുന്നു.
ജില്ലാ പൊ മേധാവി നിധിൻ രാജ്
ന്റെ നിർദ്ദേശപ്രകാരം കാഞ്ഞങ്ങാട് ഡിവൈഎസ്പി എം . വി . അനിൽകുമാറിൻ്റെ നേതൃത്വത്തിൽ പ്രത്യേകമായി രൂപീകരിച്ച സ്ക്വാഡാണ് മൈസൂർ ജില്ലയിലെ ഹുൻസൂറിൽ നിന്നും പ്രതിയെ അതിവിദഗ്ധമായി പിടികൂടിയത്.
കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി പ്രതിക്കെതിരെ നിരവധി ഗുരുതരമായ കേസുകൾ നിലവിലുണ്ട്. ആലുവ ഈസ്റ്റ് സ്റ്റേഷനിൽ 2019-ൽ രജിസ്റ്റർ ചെയ്ത പോക്സോ കേസ്, ആലുവ പൊലീസ് സ്റ്റേഷനിലെ 2019-ലെ ബലാത്സംഗ കേസ്, മലപ്പുറം കരുവാരക്കുണ്ട് പൊലീസ് സ്റ്റേഷനിലെ 2017-ലെ ബലാത്സംഗ കേസ്, കായംകുളം, പിണറായി, വിദ്യാനഗർ, തിരുവനന്തപുരം ആറ്റിങ്ങൽ, പാലക്കാട് നെന്മാറ തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിലെ കേസുകൾ ഇതിൽ ഉൾപ്പെടുന്നു. കർണാടത്തിലെ വിവിധ സ്റ്റേഷനുകളിലും കേസുകൾ നിലവിലുള്ളതായി അറിവായിട്ടുണ്ട്.
വിവാഹവാഗ്ദാനം നൽകി വിവിധ സ്ഥലങ്ങളിൽ സ്ത്രീകളെ വിവാഹം കഴിക്കുകയും പണവും സ്വർണവും കൈക്കലാക്കിയശേഷം മുങ്ങുകയും ചെയ്യുന്നതാണ് പ്രതിയുടെ മറ്റൊരു തട്ടിപ്പ് രീതി. വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസുകളും പ്രതിക്കെതിരെയുണ്ട്.
വിവിധ കേസുകളിൽ ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവിൽ പോയ പ്രതി ബംഗളൂരു, മൈസൂരു, മംഗളൂരു, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിൽ മാറിമാറി താമസിച്ചു വരികയായിരുന്നു. ഇതിനിടയിലും വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പുകൾ രൂപീകരിച്ച് ആളുകളിൽ നിന്ന് പണം തട്ടുന്ന പ്രവർത്തനങ്ങൾ തുടർന്നിരുന്നു.
പൊലീസിന്റെ നിരീക്ഷണത്തിൽപ്പെടാതിരിക്കാൻ പ്രതി ഏകദേശം 26 ഓളം മൊബൈൽ നമ്പറുകൾ ഉപയോഗിച്ചിരുന്നതായി അന്വേഷണസംഘം കണ്ടെത്തി. തട്ടിപ്പിനായി ഉപയോഗിക്കുന്ന സിം കാർഡുകളും ഫോണുകളും പരമാവധി രണ്ടുമാസം മാത്രം ഉപയോഗിച്ചശേഷം മാറ്റി പുതിയവ ഉപയോഗിക്കുന്നതായിരുന്നു രീതി. സാധാരണ ഫോൺ കോളുകൾ ഒഴിവാക്കി വാട്സ്ആപ്പ് കോളുകൾ മാത്രം ഉപയോഗിക്കുകയും പൊതുസ്ഥലങ്ങളിലെ പബ്ലിക് വൈഫൈ മുഖേന ഇന്റർനെറ്റ് ഉപയോഗിക്കുകയും ചെയ്തിരുന്നു.
പ്രതിയുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച പ്രത്യേക അന്വേഷണസംഘം, തന്ത്രപരമായ അന്വേഷണത്തിലൂടെ പ്രതിയുടെ ഒളിത്താവളം കണ്ടെത്തുകയായിരുന്നു. തുടർന്ന് ആസൂത്രിതമായി പ്രതിയെ സമീപിക്കുകയും, പൊലീസാണെന്ന് തിരിച്ചറിഞ്ഞ പ്രതി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അന്വേഷണസംഘം കീഴടക്കുകയായിരുന്നു.
കാഞ്ഞങ്ങാട് ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള പ്രിത്യേക സ്ക്വാഡിലെ എസ്.ഐ സൈഫുദ്ദീൻ നീലേശ്വരം,
സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ശ്രീകാന്ത് അരവഞ്ചാൽ, അജയൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
0 Comments