Ticker

6/recent/ticker-posts

എം.ഡി.എം.എയും കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ

കാസർകോട്: ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽ നടത്തിയ പരിശോധനകളിൽ നിരോധിത ലഹരിമരുന്നുകളുമായി രണ്ട് യുവാക്കൾ അറസ്റ്റിലായി.
ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുളിയാർ ഗ്രാമത്തിൽ ബാവിക്കര കെ.കെ. പുറം മഞ്ചക്കൽ റോഡ് ജങ്ഷനിൽ വെച്ചാണ് 5.80 ഗ്രാം കഞ്ചാവുമായി ഒരാളെ പിടികൂടിയത്. 'ഓപ്പറേഷൻ തൂഫാൻ'ന്റെ ഭാഗമായി പട്രോളിങ് നടത്തുന്നതിനിടയിൽ പൊലീസിനെ കണ്ട് പരുങ്ങി രക്ഷപ്പെടാൻ ശ്രമിച്ച മുണ്ടക്കൽ ഹൗസിൽ അബ്ദുൾ സമദിനെ29 പൊലീസ് തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു.  പക്കൽ നിന്ന് വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവ് പിടിച്ചെടുക്കുകയും എൻ.ഡി.പി.എസ്. ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.
മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ ഉപ്പള മന്നംകുഴി സ്റ്റേഡിയം റോഡിന് സമീപത്തുനിന്നാണ് എം.ഡി.എം.എയും കഞ്ചാവുമായി മറ്റൊരു യുവാവ് അറസ്റ്റിലായത്. പട്രോളിങ്ങിനിടയിൽ പൊലീസിനെ കണ്ട് ഓടാൻ ശ്രമിച്ച വോർക്കാടി പടി ഹൗസിൽ മുഹമ്മദ് റാസിഖ് 24 നെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ  പക്കൽ നിന്ന് വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 4.320 ഗ്രാം കഞ്ചാവും, 0.430 ഗ്രാം എം.ഡി.എം.എയും പൊലീസ് കണ്ടെടുത്തു. പ്രതിക്കെതിരെ എൻ.ഡി.പി.എസ്. ആക്ട് പ്രകാരമുള്ള വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു.
.
Reactions

Post a Comment

0 Comments