വീണ്ടും പണം നൽകിയില്ലെങ്കിൽ അശ്ലീല ചിത്രം പ്രചരിപ്പിക്കുമെന്ന് ലോൺ ആപ്പുമായി ബന്ധപെട്ടവർ ഭീഷണിപ്പെടുത്തുകയാണെന്ന യുവാവിൻ്റെ പരാതിയിൽ ലോൺ ആപ്പിനെതിരെ പൊലീസ് കേസെടുത്തു.
കോഴിച്ചാൽ പട്ടത്തുവയലിലെ ഷാജു മൈക്കിളിൻ്റെ 61 പരാതിയിൽ ജാക്ക് പോട്ട് ഫണ്ട് എന്ന ഓൺലൈൻ ലോൺ ആപ്പിനെതിരെയാണ് ചെറു പുഴ പൊലീസ് കേസെടുത്തത്.
പരാതിക്കാരന് 2026 ഫെബ്രവരി മാസം മുതൽ 28.10.2026 തീയ്യതി വരെയുളള കാലയളവിലായി പ്രതികൾ, ജാക്ക്പോട്ട് ഫണ്ട് എന്ന ഓൺലൈൻ ലോൺ ആപ്പ് വഴി ലോൺ നൽകുകയായിരുന്നു.
മുതലും പലിശയുമായി 152855രൂപ തിരികെ വാങ്ങിയ ശേഷവും വീണ്ടും മുതലും പലിശയുമായി പണം ആവശ്യപ്പെട്ടും ചതി ചെയ്തു എന്നാണ് പരാതി. ലോൺ തിരിച്ചടവ് വൈകിയതിനെ തുടർന്ന് പരാതിക്കാരന്റെ അശ്ലീല ചിത്രങ്ങൾ പരാതിക്കാരന്റെ മൊബൈൽ കോൺടാക്ട് ലിസ്റ്റിലേക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി എന്നുമാണ് പൊലീസ് എഫ്.ഐ. ആറിൽ പറയുന്നത്.
0 Comments