Ticker

6/recent/ticker-posts

മടിക്കൈയിൽ 55 കാരൻ വീട്ടിനുള്ളിൽ കഴുത്തിന് മുറിവേറ്റ് ഗുരുതരാവസ്ഥയിൽ

കാഞ്ഞങ്ങാട്:മടിക്കൈയിൽ 55 കാരൻ വീട്ടിനുള്ളിൽ കഴുത്തിന് മുറിവേറ്റ് ഗുരുതരാവസ്ഥയിൽ. ഇന്ന് ഉച്ചയോടെയാണ് സംഭവം .
അമ്പലത്തുകര ചാമക്കൊച്ചിയിലെ പവിത്രനാണ് കഴുത്തിന് ഗുരുതരമായി മുറിവേറ്റത്.
മാരകമായി മുറിവേറ്റ നിലയിൽ വീട്ടിനുള്ളിൽ കാണുകയായിരുന്നു. ഈ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.
അടുക്കള ഭാഗത്ത് രക്തത്തിൽ കുളിച്ച നിലയിലാണ് കണ്ടത്.
 ഭാര്യ ജോലിക്ക് പോയതായിരുന്നു . കോളേജിൽ പോയിരുന്ന മകൾ തിരിച്ചെത്തിയപ്പോഴാണ് സംഭവം കണ്ടത്.
 കിടപ്പ് രോഗിയാണ് പവിത്രൻ. മരത്തിൽ നിന്നും വീണതിനെ തുടർന്ന്
12 വർഷത്തോളമായി കിടപ്പിലാണ്.
എങ്ങനെ മുറിവേറ്റെന്നതിൽ വ്യക്തത വന്നിട്ടില്ല. ഇദ്ദേഹത്തെ ജില്ലാശുപത്രിയിൽ എത്തിച്ചു. ഹോസ്ദുർഗ് പൊലീസ് ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. പരിക്കേറ്റ നിലയിൽ കണ്ട അടുക്കളയിൽ നിന്നും പൊലീസ് കത്തികണ്ടെടുത്തിട്ടുണ്ട്. വലതു
 കൈക്ക് സ്വാധീന കുറവുണ്ട്. വലതു ഭാഗത്ത് കഴുത്തിനായാണ് മുറിവ് . ജില്ലാ ശുപത്രിയിൽ നിന്നും പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. നാളെ ഫോറൻസിക് വിദഗ്ധർ എത്തി പരിശോധിക്കും.
Reactions

Post a Comment

0 Comments