Ticker

6/recent/ticker-posts

നീലേശ്വരത്ത് പത്താം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു

കാഞ്ഞങ്ങാട്: നീലേശ്വരം അഴിത്തലയിൽ പത്താം ക്ലാസ് വിദ്യാർഥി നീരജ് സന്തോഷ് ജീവനൊടുക്കിയ സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസ്. 
15 വയസ്സുകാരൻ്റെ മരണത്തിൽ സ്കൂൾ അധികൃതർക്കെതിരെയും അധ്യാപകർക്കെതിരെയും ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്തെത്തിയിരുന്നു. സ്കൂൾ അധികൃതരിൽ നിന്നുള്ള മാനസിക സമ്മർദമാണ് കുട്ടിയുടെ മരണത്തിന് കാരണമെന്നാണ്  ബന്ധുക്കളുടെ  ആരോപണം. 
ജില്ലാ പൊലീസ് മേധാവി, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ എന്നിവരിൽ നിന്ന്  കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു.
Reactions

Post a Comment

0 Comments