Ticker

6/recent/ticker-posts

രാജപുരം സ്വദേശി തമിഴ്നാട്ടിൽ മരിച്ച നിലയിൽ

കാഞ്ഞങ്ങാട്:രാജപുരം സ്വദേശിയെ 
തമിഴ്നാട്ടിൽ മരിച്ച 
നിലയിൽ കണ്ടെത്തി. ഇത് സംബന്ധിച്ച് തമിഴ്നാട് പൊലീസ് രാജപുരം പൊലീസിനെ വിവരം അറിയിച്ചു.
രാജപുരം ഒന്നാം മൈൽ പുളിക്കൽ അജി 45 യാണ് മരിച്ചത്. തമിഴ്നാട്
 പുതുക്കോട്ട ഫോറസ്റ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയതായാണ് വിവരം.
ഭാര്യയും മക്കളും യുകെയിലാണുള്ളത്. യുകെയിലായിരുന്ന അജി നാട്ടിലേക്ക് മടങ്ങുകയായിരുന്നു.
ജോലി ആവശ്യാർത്ഥം തമിഴ്നാട്ടിൽ പോയതായിരുന്നു. ബന്ധുക്കൾ തമിഴ്നാട്ടിലെത്തി.
Reactions

Post a Comment

0 Comments