Ticker

6/recent/ticker-posts

ചതുരക്കിണർ വധശ്രമക്കേസിൽ യുവാവ് അറസ്റ്റിൽ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റിയിലെചതുരക്കിണറിൽ യുവാവിന് കുത്തേറ്റ സംഭവത്തിൽ യുവാവ് അറസ്ററിൽ. ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഒന്ന് കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
സംഭവത്തിൽ ഹോസ്ദുർഗ് പൊലീസ് നാല് പേർക്കെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു.
പുതുക്കൈ മണ്ഡലം സ്വദേശി വിഷ്ണു 35 വാണ് അറസ്ററിലായത്. ഇന്നലെ
ഹോസ്ദുർഗ് പൊലീസ് അറസ്ററ് ചെയ്യുകയായിരുന്നു.
 കഴിഞ്ഞ ദിവസം ഉച്ചക്ക് 2.30 മണിയോടെ ഉപ്പിലിക്കൈ
ചതുരക്കിണർ അടുക്കത്ത് പറമ്പയിലെ കെ. അഭിലാഷിന് 41 കുത്തേറ്റ സംഭവത്തിലാണ് അറസ്ററ്.
 നരിക്കാട്ട് അർജുൻ, അനൂപ് , അഭി 
എന്നിവരും കേസിൽ പ്രതികളാണ്.
മുൻ വിരോധമാണ് വധശ്രമത്തിന് കാരണമായത്.
Reactions

Post a Comment

0 Comments