ചത്ത ആടുകളെ തള്ളിയ
നിലയിൽ കണ്ടെത്തി.
പുല്ലൂർ കേളോത്തെ ദേശീയപാതയോരത്താണ് ചത്ത ആടുകളെ തള്ളിയ നിലയിൽ കണ്ടെത്തിയത്. ദുർഗന്ധം ഉയർന്നതിനെ തുടർന്ന് പരിസരവാസികൾ നോക്കിയപ്പോഴാണ് ചത്ത ആടുകളെ കണ്ടെത്തിയത്. പുലർച്ചെ ഇതു വഴി പോയ വാഹനത്തിൽ നിന്ന് തള്ളിയതാകാമെന്നാണ് സംശയിക്കുന്നത്. സമീപത്ത് വീടുകളുണ്ട് ദുർഗന്ധം രൂക്ഷമായ തോടെ സമീപത്തെ കുടുംബങ്ങൾ ദുരിതത്തിലായി. മൂന്നു മാസം മുമ്പ് ഇതേ സ്ഥലത്ത് നാല് ചത്ത പോത്തുകളെ തള്ളിയിരുന്നു. രാത്രിയിലും പുലർച്ചെയും വാഹനങ്ങളിൽ കൊണ്ടു പോകുമ്പോൾ ചാകുന്ന മൃഗങ്ങളെ റോഡരികിൽ തള്ളുന്നതായാണ് കരുതുന്നത്.
0 Comments