Ticker

6/recent/ticker-posts

അജാനൂർ പഞ്ചായത്തിൽ വിജിലൻസ് റെയിഡ്

കാഞ്ഞങ്ങാട്:അജാനൂർ പഞ്ചായത്തിൽ വിജിലൻസ് റെയിഡ്. രാവിലെ ആരംഭിച്ച പരിശോധന ഉച്ചക്കും തുടരുകയാണ്.
മുൻ ഭരണ സമിതിയുടെ കാലത്തെ സാമ്പത്തിക ഇടപാടുമായി ബന്ധപെട്ട് വിജിലൻസിന് ലഭിച്ച പരാതിയിലാണ് പരിശോധന.
തദ്ദേശ വകുപ്പിൻ്റെ ഇൻ്റേണൽ വിജിലൻസ് വിഭാഗമാണ് പരിശോധന നടത്തുന്നത്. 64 ലക്ഷം രൂപ പഞ്ചായത്തിൻ്റെ അക്കൗണ്ടിൽ നിന്നും കാൺമാനില്ലെന്നാണ് വിജിലൻസിന് ലഭിച്ചിരിക്കുന്ന പരാതി. രണ്ട് മാസം മുൻപ് നൽകിയ പരാതിയിലാണ് അന്വേഷണം.
പണം നഷ്ടപെട്ടിട്ടില്ലെന്നും സാങ്കേതികമായി രേഖപ്പെടുത്തിയതിൽ വന്നതെറ്റാണെന്നും ഭരണ സമിതി അറിയിച്ചിരുന്നുവെങ്കിലും പ്രതിപക്ഷ രാഷ്ടീയ പാർട്ടിയിൽപെട്ടവർ പരാതിയുമായി വിജിലൻസിനെ സമീപിക്കുകയായിരുന്നു.
ധനകാര്യ വകുപ്പിലെ പഞ്ചായത്ത് മെമ്പർമാരിൽ നിന്നും മടക്കം ഇന്ന് വിജിലൻസ് മൊഴിയെടുത്തു.
Reactions

Post a Comment

0 Comments