അഡ്വ.എം.വി. ഭാസ്ക്കരൻ 69 ആണ് മരിച്ചത്.
നോട്ടറി അഭിഭാഷകനായിരുന്നു. ഇന്ന് രാവിലെ 10.15 മണിയോടെ
പനത്തടിയിലെ തറവാട് വീട്ടിൽ ആണ് മരിച്ച നിലയിൽ കണ്ടത്.
അസുഖ ബാധിതനായി ചികിൽസയിലായിരുന്നു.
അവിവാഹിതനാണ്. കാണാത്തതിനെ തുടർന്ന് അന്വേഷിച്ചപോഴാണ് മരിച്ച നിലയിൽ കണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
സി.പി.എം നേതാവ് പനത്തടിയിലെ
എം. വി. കൃഷ്ണൻ്റെ സഹോദരനാണ്.
സി.പി.എം പനത്തടി ലോക്കൽ കമ്മിറ്റി അംഗം, പഞ്ചായത്ത് അംഗം, മലനാട് മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡൻ്റ്, ഡി.വൈ.എഫ്.ഐ ബ്ലോക്ക് ഭാരവാഹി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു.
രാജപുരം പൊലീസ് ഇൻക്വസ്ററ് നടത്തി. കാസർകോട് പോസ്ററ് മോർട്ടത്തിന് ശേഷം വീട്ടിൽ എത്തിക്കും.
0 Comments