ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയായ കരിയാട് പുളിയനമ്പ്രത്തെ ശിവസൂര്യയെ കഴിഞ്ഞ ഓഗസ്റ്റ് എട്ടിനാണ് കാണാതായത്. കുട്ടിയെ കണ്ടെത്താൻ വിവിധ അന്വേഷണ നടപടികൾ സ്വീകരിച്ചെങ്കിലും ഇതുവരെ ഫലമുണ്ടായിട്ടില്ല.
അന്വേഷണം മൂന്ന് മാസം പിന്നിട്ടിട്ടും എങ്ങുമെത്താത്ത സാഹചര്യത്തിലാണ് കൂടുതൽ പേരിലേക്ക് വിവരമെത്തിച്ച് ശിവസൂര്യയെ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.
ശിവസൂര്യയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അന്വേഷണ സംഘത്തെ അറിയിക്കണമെന്ന് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ അറിയിച്ചു.
മറ്റ് ജില്ലകൾക്കൊപ്പം കാസർകോട് ജില്ലയിലേക്ക് കൂടി ക്രൈം ബ്രാഞ്ച് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽബന്ധപ്പെടുക :
0 Comments