Ticker

6/recent/ticker-posts

ഓൺലൈൻ വഴി വെള്ളിക്കോത്ത് സ്വദേശിയുടെ രണ്ട് ലക്ഷം രൂപ തട്ടിയെടുത്തു

കാഞ്ഞങ്ങാട്: ഹോസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഓൺലൈൻ സംവിധാനങ്ങൾ ദുരുപയോഗം ചെയ്ത് അക്കൗണ്ടിൽ നിന്ന് പണം തട്ടിയതായി പരാതി. സംഭവത്തിൽ ഹോസ്ദുർഗ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അജാനൂർ വെള്ളിക്കോത്തെ രവീന്ദ്രനാഥ പൈ 73 ക്കാണ് പണം നഷ്ടമായത് . 2026 സെപ്റ്റംബർ 01-ന് വൈകീട്ട് 4.30 മുതൽ 7.30 വരെയുള്ള സമയത്താണ് സംഭവം. പരാതിക്കാരന്റെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ അനധികൃതമായി കൈക്കലാക്കിയ പ്രതി, ഓൺലൈൻ സംവിധാനങ്ങൾ ദുരുപയോഗം ചെയ്ത് പരാതിക്കാരന്റെ അറിയോ സമ്മതമോ കൂടാതെ അക്കൗണ്ടിൽ നിന്നും പണം പിൻവലിച്ച് തട്ടിയെടുക്കുകയായിരുന്നു. ആകെ 2,06,999 രൂപയുടെ സാമ്പത്തിക നഷ്ടമാണ് പരാതിക്കാരന് ഉണ്ടായിട്ടുള്ളത്. കേസിൽ എസ്.ഐ പി. എ. അബ്ദുൾ ബാസിത്തിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതിയെ തിരിച്ചറിയാനായിട്ടില്ല.

Reactions

Post a Comment

0 Comments