Ticker

6/recent/ticker-posts

കോടികളുടെ തട്ടിപ്പ് നടത്തി കാഞ്ഞങ്ങാട്ട് നിന്നും മുങ്ങിയ യുവതി അറസ്റ്റിൽ

കാഞ്ഞങ്ങാട്: നിരവധി പേരിൽ നിന്നും കോടികൾ തട്ടിയെടുത്ത് മുങ്ങിയ യുവതിയെ കാഞ്ഞങ്ങാട് ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള സ്ക്വാഡ് കൊല്ലത്ത് വെച്ച് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് നെല്ലിക്കാട്ട് താമസിച്ചിരുന്ന സഫീനയെയാണ് കൊല്ലത്തെ വീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഗാർമെന്റ്സ്, തുണിത്തര ബിസിനസിന്റെ മറവിൽ ആയിരുന്നു തട്ടിപ്പ്.
ഹോസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി-I ൽ സഫീനക്കെതിരെ പത്തിലധികം ചെക്ക് കേസുകളിൽ വാറണ്ട് നിലവിലുണ്ടായിരുന്നു. തുണിത്തര വ്യാപാരവുമായി ബന്ധപ്പെട്ട് വിവിധ ആളുകളിൽ നിന്നും ഷെയർ ഇനത്തിൽ കോടിക്കണക്കിന് രൂപ സ്വീകരിച്ച ശേഷം തട്ടിപ്പ് നടത്തി മുങ്ങുകയായിരുന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളിലും സമാനമായ സാമ്പത്തിക തട്ടിപ്പ് കേസുകളിൽ പ്രതിക്കെതിരെ വാറണ്ടുകൾ നിലവിലുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്.
കാസർകോട് ജില്ലാ പൊലീസ് മേധാവി നിധിൻരാജിന്റെ നിർദ്ദേശപ്രകാരം, കാഞ്ഞങ്ങാട് ഡിവൈഎസ്പി എം.വി. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡ് നടത്തിയ സമഗ്രമായ അന്വേഷണത്തിനൊടുവിലാണ് പ്രതി കൊല്ലത്തുള്ളതായി സ്ഥിരീകരിച്ചത്. തുടർന്ന് സ്ക്വാഡ് അംഗങ്ങൾ കൊല്ലത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു.
അറസ്റ്റിന് ശേഷം ഹോസ്ദുർഗ് പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ജില്ലാ ജയിലിലേക്ക് മാറ്റിയ പ്രതിക്കെതിരായ മറ്റ് കേസുകളുടെ വിശദാംശങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.
Reactions

Post a Comment

0 Comments