മദ്യ ലഹരിയിൽ ഡ്രൈവർ ബസ് ഓടിക്കുകയാണെന്ന് വിവരം ലഭിച്ച പൊലീസ് ബസ് തടഞ്ഞ് ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പരിശോധനയിൽ ഡ്രൈവർ മദ്യപിച്ചിട്ടുള്ളതായി കണ്ടെത്തി.
കുണ്ടംകുഴി സ്വദേശി രാജേഷ് 44 ആണ് അറസ്റ്റിലായത്.
ഉച്ചക്ക് ദേശീയ പാത സർവീസ് റോഡിൽ ചട്ടഞ്ചാലിൽ നിന്നാണ് ബസ് കസ്റ്റഡിയിലെടുത്തത്.
കാസർകോട് ഭാഗത്ത് നിന്നും ചട്ടഞ്ചാൽ ഭാഗത്തേക്ക് ഓടിച്ചു വരികയായിരുന്നു സ്വകാര്യ ബസ് .
0 Comments