Ticker

6/recent/ticker-posts

അസുഖ ബാധിതയായി ചികിൽസയിലായിരുന്ന പ്ലസ് വൺ വിദ്യാർത്ഥിനി നിര്യാതയായി

കാഞ്ഞങ്ങാട്:അസുഖ ബാധിതയായി ചികിൽസയിലായിരുന്ന പ്ലസ് വൺ വിദ്യാർത്ഥിനി നിര്യാതയായി.
കണ്ണൂർ ആശുപത്രിയിൽ ഇന്ന് വൈകീട്ടോടെയാണ് മരണം.
കാസർകോട് റെയിൽവെയിലെ എ.എസ്.ഐ സി.കെ. മഹേഷിൻ്റെ ഏക മകൾ അദീന മഹേഷ് 17 ആണ് നിര്യാതയായത്.
മാതാവ് കാസർകോട് ജനറൽ ആശുപത്രിയിലെ സ്റ്റാഫ് നഴ്സാണ്.
കാസർകോട് റെയിൽവെ സ്റ്റേഷനടുത്ത് താമസിക്കുന്ന കുടുംബം ഇടുക്കി സ്വദേശികളാണ്.
കാസർകോട് സ്കൂളിലെ വിദ്യാർത്ഥിനിയായിരുന്നു അദീന.
പനിയെ തുടർന്ന് രണ്ടാഴ്ച മുൻപ് കാസർകോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കണ്ണൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ദമ്പതികളുടെ ഏക മകളുടെ വിയോഗം സഹപ്രവർത്തകരെ കണ്ണിരിലാക്കി.
Reactions

Post a Comment

0 Comments