Ticker

6/recent/ticker-posts

ഉദ്യോഗസ്ഥർ നടപടി എടുത്തില്ല,അനധികൃത ചെങ്കൽ ഖനനത്തിന് വിജിലൻസിൻ്റെ പൂട്ട്

കാഞ്ഞങ്ങാട്:ബേഡഡുക്ക പഞ്ചായത്തിലെ ഒന്നാം വാർഡിൽ പെട്ട ബദിര, നെല്ലിയടുക്കം പ്രദേശത്ത് വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ പത്തേക്കറോളം വിസ്തൃതിയിൽ അനധികൃത ചെങ്കൽ ഖനനം കണ്ടെത്തി. 
ജനങ്ങളുടെ കുടിവെള്ള ശ്രോതസ്സിനും സ്വൈരജീവിതത്തിനും തന്നെ ഭീഷണിയായ ബദിര കുന്നിൻ പ്രദേശത്തെ ചെങ്കൽ ഖനനത്തിനെതിരെ ബേഡഡുക്ക വില്ലേജ് ഓഫീസിലെ മുൻ വില്ലേജ് ഓഫീസർ എ. അരുൺ കാസർകോട് ആർ ഡി ഒ, താലൂക്ക് ഓഫീസർ, മൈനിങ്ങ് ആന്റ് ജിയോളജി വകുപ്പ് അധികൃതർ, ബേഡഡുക്ക പഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് റിപ്പോർട്ട് നൽകിയിട്ടും  അനധികൃത ഖനനം നിർത്താനുള്ള നടപടികൾ സ്വീകരിച്ചില്ല എന്ന രഹസ്യവിവരത്തെ തുടർന്നാണ് വിജിലൻസ് സ്ഥലത്ത് പരിശോധന നടത്തിയത്. 
ലാന്റ് അസ്സെൻമെന്റ് റൂൾ പ്രകാരം പട്ടികജാതി/പട്ടികവർഗ കുടുംബങ്ങൾക്ക് പതിച്ചുകിട്ടിയ ഭൂമിയിലാണ് ഭൂരിഭാഗം ചെങ്കൽ ക്വാറികളും പ്രവർത്തിക്കുന്നത് എന്ന് വിജിലൻസ് പരിശോധനയിൽ കണ്ടെത്തി. 
വിജിലൻസ് ഇൻസ്പെക്ടർ എം. വി. ശ്രീദാസൻ, അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർ ഇ. വി. രമേശൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ. വി. ജയൻ, പി. വി. ലിജിൻ, കെ. പ്രമോദ് കുമാർ, റീസർവ്വേ സൂപ്രണ്ട് എസ്. ശ്രകുമാർ എന്നിവരാണ് മിന്നൽ പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നത്.
Reactions

Post a Comment

0 Comments