കാസർകോട്:സ്കൂട്ടറിൻ്റെ സീറ്റിനടിയിൽ സൂക്ഷിച്ച കാൽ ലക്ഷം രൂപ മോഷ്ടാക്കൾ കവർന്നു. കൾവർട്ടിനടുത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ നിന്നാണ് 25500 രൂപ കവർന്നത്.
ഇന്ന് ഉച്ചക്ക് പട്ടാപകലാണ് മോഷണം. എടനാട് ജി.കെ നഗർ സൂരംബയലിലെ
ജഗദീഷ കുമാറിൻ്റെ 35 സ്കൂട്ടറിൽ നിന്നാണ് പണം കവർന്നത്. ബാങ്ക് പിഗ്മിയാണ് യുവാവ്.
കോയിപ്പാടി നായിക്കാപ്പ് കൽവർട്ടിനടുത്ത് നിർത്തിയിട്ട സ്കൂട്ടറിലാണ് മോഷണം.
കുമ്പള പൊലീസ് കേസെടുത്തു. സംഭവവുമായി ബന്ധപെട്ട് ഒരാളെ നാട്ടുകാർ പിടികൂടി. പൊലീസ് സ്ഥലത്തെത്തി.
0 Comments