Ticker

6/recent/ticker-posts

കെ.എസ്.ആർ.ടി.സി ബസിന് പിന്നിൽ ചെങ്കല്ല് കയറ്റിയ ലോറി ഇടിച്ചു, ഡ്രൈവർക്ക് ഗുരുതരം

കാഞ്ഞങ്ങാട്:കെ.എസ്.ആർ.ടി.സി ബസിന് പിന്നിൽ ചെങ്കല്ല് കയറ്റിയ ലോറി ഇടിച്ചു. അപകടത്തിൽ ലോറി
ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു.
ഇന്ന് രാവിലെ പെരിയ മൂന്നാം കടവിലാണ് അപകടം.
 കാഞ്ഞങ്ങാട് നിന്നും പെരിയ വഴി കുറ്റിക്കോൽ ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിന്റെ പിന്നിൽ ചെങ്കല്ല് കയറ്റി പോവുകയായിരുന്ന ലോറി ഇടിക്കുകയായിരുന്നു. 
ലോറി ഡ്രൈവർ  പ്രശാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ലോറിയുടെ മുൻഭാഗം പാടെ തകർന്ന നിലയിലാണ്.
Reactions

Post a Comment

0 Comments