കൊച്ചി: അരിയിൽ ഷുക്കൂർ 19 വധക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾക്കുള്ള ശിക്ഷ കൊച്ചി സി ബി ഐ കോടതി ഇന്ന് വൈകീട്ട്
പ്രസ്താവിച്ചു. കൊലയിൽ നേരിട്ട് പങ്കെടുത്ത
ഏഴ് പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. ഒന്നാം പ്രതി കെ. വി. സുമേഷ്, മൂന്നാം പ്രതി അനൂപ്, ഏഴാം പ്രതിപവിത്രൻ, പതിനഞ്ചാം പ്രതിഷിജിൻ മോഹനൻ, പത്താം പ്രതി എൻ. വി. ദിനേശൻ, ഒമ്പതാം പ്രതിമനോഹരൻ , പന്ത്രണ്ടാം പ്രതിബിജു മോൻ എന്നീ
പ്രതികൾക്ക് ആണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്.
കേസിലെ മറ്റ് ആറ് പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു. ഇവർക്ക് രണ്ട് വർഷം വരെയാണ് ശിക്ഷ.
സിപിഎം നേതാക്കളായ പി ജയരാജനേയും ടിവി രാജേഷിനേയും കേസിൽ രാവിലെ വെറുതെ വിട്ട് കോടതി ഉത്തരവായിരുന്നു. കേസിൽ 13 പേർ കുറ്റക്കാരണെന്നും 18 പേരെ കോടതി വെറുതെ വിടുകയും ചെയ്യുകയായിരുന്നു ഒന്നാം പ്രതി കെവി സുമേഷും മൂന്നാം പ്രതി അനൂപുമടക്കം 13 പേരെയാണ് കോടതി ശിക്ഷിച്ചത്. ഏഴ് പേരെ കൊലക്കുറ്റം തെളിഞ്ഞതായി കണ്ടെത്തി ശിക്ഷ വിധിക്കുകയായിരുന്നു. കെ.വി.സുമേഷ്-ഒന്നാം പ്രതി, എ.വി.അനൂപ്- മൂന്നാം പ്രതി, പവിത്രൻ- ഏഴാം പ്രതി, മനോഹരൻ- ഒമ്പതാം പ്രതി, എൻ പി ദിനേശൻ എന്ന മൈന ദിനേശൻ-പത്താം പ്രതി, ബിജുമോൻ എന്ന വടി ബിജു-പന്ത്രണ്ടാം പ്രതി, ഷിജിൻ മോഹൻ-പതിനഞ്ചാം പ്രതി എന്നിവരെ കൊലക്കുറ്റത്തിനാണ് ശിക്ഷിച്ചത്. രാധാകൃഷ്ണൻ-പതിനാലാം പ്രതി, സജിത്- പതിനാറാം പ്രതി, വി.വി.മോഹനൻ- ഇരുപത്തിയഞ്ചാം പ്രതി, പുരുഷോത്തമൻ- ഇരുപത്തിയാറാം പ്രതി, അജിത് കുമാർ- ഇരുപത്തിയേഴാം പ്രതി, പി.പി.സുരേശൻ- ഇരുപത്തിയെട്ടാം പ്രതി എന്നിവരെ മറ്റ് വകുപ്പുകൾ പ്രകാരവും ശിക്ഷിക്കുകയായിരുന്നു.
0 Comments