Ticker

6/recent/ticker-posts

സ്കൂട്ടറിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ട യുവാവിന് വെടിയേറ്റതായി സംശയം

കാഞ്ഞങ്ങാട്: ദുരൂഹ സാഹചര്യത്തിൽ സ്കൂട്ടറിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ട യുവാവിന് വെടിയേറ്റതായി സംശയം.
ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുള്ളേരിയ മഞ്ചക്കാൽ കാട്ടിപ്പള്ളം മൊയ്തുവിൻ്റെ മകൻ ഹൈദരലി 27  മരിച്ചത് വെടിയേറ്റെന്നാണ് സംശയം.
ഇന്നലെ രാത്രി 12 മണിയോടെ കാട്ടിപ്പള്ളം ബാറിന് അടുത്തുള്ള ഗ്രൗണ്ടിൽ സ്കൂട്ടറിൽ നിന്നും വീണ് കിടക്കുന്നതായി കാണുകയായിരുന്നു.
സുഹൃത്ത് അജീറിൻ്റെ കാറിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
സുഹ്യത്ത് കാട്ടിപ്പള്ളത്തെ കെ. മുഹമ്മദ് റമീസിൻ്റെ 24 പരാതിയിൽ ആദൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.
മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് പരാതി. വനപ്രദേശത്താണ് സംഭവം. നായാട്ടിനിടെ വെടിയേറ്റതാണന്നാണ് സംശയം.
യുവാവ് പ്രവാസിയായിരുന്നു. പൊലീസ് വിശദമായി അന്വേഷിക്കുന്നു.
Reactions

Post a Comment

0 Comments