കാഞ്ഞങ്ങാട്: ഭണ്ഡാര കവർച്ച കേസുകളിൽ പ്രതികൾ അറസ്റ്റിൽ.രാജപുരം ഇൻസ്പെക്ടർ സന്തോഷ് കുമാർ, അമ്പലത്തറ എസ്. ഐ സവ്യസാചിയുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കല്ലൂരാവി സ്വദേശി മുനവ്വർ 20, മൂന്നാം മൈലിലെ ഫാസിൽ 20 പ്രായപൂർത്തിയാകാത്ത ഒരാളുമാണ് പിടിയിലായത്. മീങ്ങോത്ത് പെരുംതൃക്കോവിലപ്പൻ ക്ഷേത്രത്തിലെ ഓഫീസ് മുറിയിൽ നിന്നും 12000 രൂപ വില വരുന്നചെമ്പ് ഭണ്ഡാരവും മൂന്ന് ഓട്ടുരുളികളും മൂന്ന് ദിവസം മുൻപ്മോഷണം നടത്തിയ കേസിലാണ് അറസ്റ്റ്. പുല്ലൂർ വിഷ്ണുമൂർത്തി ക്ഷേത്ര ഭണ്ഡാരവും തണ്ണോട്ട് മഹാവിഷ്ണു ക്ഷേത്ര ഭണ്ഡാരം, കേളോത്ത് ഭദ്രകാളി കാവ്, പുല്ലൂർ ഗുളികൻ ദേവസ്ഥാനം, കല്യാണം മുത്തപ്പൻ മ ടപ്പുര എന്നിവിടങ്ങളിലെ ഭണ്ഡാരങ്ങൾ അടുത്തിടെ മോഷണം പോയിരുന്നു. ഈ കേസുകളിലും പ്രതികളുടെ പങ്ക് പരിശോധിക്കുന്നു. സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
0 Comments