കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനിൽ നിന്നും 4 കിലോ കഞ്ചാവ് പിടികൂടി. ഹോസ്ദുർഗ് എക്സൈസും ഡി സി സ്ക്വാഡും, ആർ പി എഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നിന്നും 4 കിലോ കഞ്ചാവ് സൂക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഹോസ്ദുർഗ് എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി. വി. പ്രസന്നകുമാറിൻ്റെ നേതൃത്വത്തിലാണ് കണ്ടുപിടിച്ചത്. ഹോസ്ദുർഗ് എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എം. രാജീവൻ പ്രിവന്റ്റീവ് ഓഫീസർ മനീഷ് കുമാർ ,സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺ, ശ്യാംജിത്ത് , ബന്തടുക്ക റേഞ്ച് ഇൻസ്പെക്ടർ ജോസഫ് , അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ജനാർദ്ദനൻ , സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ രാധാകൃഷ്ണൻ , പാലക്കാട് ആർ പി എഫ് ക്രൈയിം ഇന്റലെജൻസ് ബ്രാഞ്ച് എ. എസ്. ഐ ഷിബു , പാലക്കാട് കോൺസ്റ്റബിൾമാരായ അബ്ദുൾ സത്താർ, വിനോജ് എന്നിവർ ഉണ്ടായിരുന്നു. പ്രതികളെ കണ്ടെത്താനായില്ല.
0 Comments