കാഞ്ഞങ്ങാട്: 12 വയസുകാരിക്ക് നേരെ അധ്യാപകൻ്റെ ക്രൂര പീഡനം, ഷാൾ കൊണ്ട് ചുറ്റിപ്പിടിച്ച് ഇരിപ്പിടത്തിൽ നിന്ന് വലിച്ചു പൊക്കി മർദ്ദിച്ചതായി പരാതി. പെൺകുട്ടി നീലേശ്വരം ചൈൽഡ് ലൈനിൽ നൽകിയ പരാതിയിൽ പടന്ന ഗവ.യു.പി സ്ക്കൂൾ അധ്യാപകനെതിരെ ചന്തേര പോലീസ് കേസെടുത്തു
ക്ലാസ് റൂമിൽ വെച്ച് മർദ്ദിച്ചതായാണ് പരാതി. കണക്ക് പുസ്തകത്തിലെഴുതിയത് തെറ്റെന്ന് പറഞ്ഞാണ് മർദ്ദനം
ഷാൾ ചുറ്റിപ്പിടിച്ച് സീറ്റിൽ നിന്നും വലിച്ച് പൊക്കി കൈ കൊണ്ട് പുറത്ത് കുത്തിയെന്നാണ് അധ്യാപകനെതിരെ പെൺകുട്ടി പരാതി നൽകിയത്.ജൂവനൈൽ ജസ്റ്റിസ്റ്റ് ആക്ട് ഉൾപ്പെടെ ചുമത്തിയാണ് അധ്യാപകൻ്റെ പേരിൽ കേസെടുത്തിരിക്കുന്നത്.
0 Comments