കാഞ്ഞങ്ങാട്::വൈദ്യുതി മേഖലയെ പൂർണമായും സ്വകാര്യവൽക്കരിക്കുന്നതിന് വേണ്ടിയുംവ്യാവസായിക,ഗാർഗിക,കാർഷിക മേഖലയിലെ വൈദ്യുതി നിരക്ക്ഉയർത്തുന്നതിനും വേണ്ടികേന്ദ്രസർക്കാർനടപ്പിലാക്കുന്നവൈദ്യുതി നിയമ ഭേദഗതി2022 ഭേദഗതി പിൻവലിക്കണമെന്നും,
ഇന്ധന വില വർദ്ധനവ്,നിത്യോപയോഗ സാധനങ്ങളുടെ വിലവർധനവ്പിടിച്ചുനിർത്താൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നുംകാഞ്ഞങ്ങാട് നടന്നകെഎസ്ഇബി വർക്കേഴ്സ്അസോസിയേഷൻ(സിഐടിയു)കാഞ്ഞങ്ങാട് ഡിവിഷൻ ജനറൽ ബോഡി യോഗം
ആവശ്യപ്പെട്ടു.
വ്യാപാര ഭവനിൽ സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി ടി .കെ രാജൻ ഉദ്ഘാടനം ചെയ്തു,
കെ പ്രഭാകരൻ അധ്യക്ഷത വഹിച്ചു.
അസോസിയേഷൻസംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി സി. ഉണ്ണികൃഷ്ണൻ,സംസ്ഥാന വൈസ് പ്രസിഡന്റ് വി. ജനാർദ്ദനൻ,കെ ശശിധരൻ, ടി.എസ്.ഗോപാലകൃഷ്ണപിള്ള ,പി പി ബാബു, കെ.കൃഷ്ണൻ എന്നിവർ സംസാരിച്ചു.
0 Comments