Ticker

6/recent/ticker-posts

ഇത്തവണ അജാനൂരിലെ പെണ്ണുങ്ങൾ നിർമ്മിച്ച ദേശീയ പതാകകൾ പാറിപ്പറക്കും

കാഞ്ഞങ്ങാട്:
ഹര്‍ ഘര്‍ തിരംഗയുടെ ഭാഗമായി അജാനൂര്‍ പഞ്ചായത്തിലെ വീട്ടുമുറ്റങ്ങളില്‍ ഉയരുക കുടുംബശ്രീ സി.ഡി.എസ് ഫ്‌ളവേഴ്‌സ് യൂണിറ്റില്‍ തയ്യാറാക്കുന്ന ദേശീയപതാകകള്‍. സ്വാതന്ത്ര്യ ത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചുള്ള ഹര്‍ ഘര്‍ തിരംഗയുടെ ഭാഗമായി ആഗ്‌സത് 13 മുതല്‍ 15 വരെ എല്ലാ വീടുകളിലും പാറി പറക്കുക ഇവർ നിർമ്മിച്ച
പതാക കളായിരിക്കും.
  ഫ്‌ളാഗ് കോഡിലെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചാണ് ദേശീയ പതാകകള്‍ നിര്‍മ്മിക്കുന്നത്. 30 സെന്റീമീറ്റര്‍ നീളുവും 20 സെന്റീമീറ്റര്‍ വീതിയുമുള്ള പതാകകള്‍ നിര്‍മ്മിക്കുന്നത് കോട്ടണ്‍ മിക്‌സ് തുണിയിലാണ്. 30 രൂപയാണ് ഒരു പതാകയ്ക്ക് ഈടാക്കുന്നത്. പഞ്ചായത്തിലെ എല്ലാ വീടുകളിലേക്കുമുള്ള പതാകകള്‍ ആവശ്യാനുസരണം നിര്‍മ്മിക്കുന്നത് ഫ്ളവേഴ്സ് യൂണിറ്റാണ്. ഇതുവരെ 5500 പതാകയ്ക്ക് ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ടെന്ന് അണിയറക്കാർ പറഞ്ഞു
എം വി കോമളവല്ലി, പി വി ലക്ഷ്മി, കെ വി അംബിക, പി ഷൈനി, വി ഷൈലജ, എ ഷീബ, എം അശ്വതി, വി എ ശ്യാമ എന്നിവരാണ് ടീം അംഗങ്ങള്‍. ജൂലൈ പത്തോടെ പതാകകള്‍ പഞ്ചായത്ത് മുഖേന വിതരണം നടത്തും. അജാനൂര്‍ പഞ്ചായത്തിലെ വെള്ളിക്കോത്താണ് ഫ്ളവേഴ്സ് യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. വളരെ ആദരവോട് കൂടിയാണ് പതാകകള്‍ നിര്‍മ്മിക്കുന്നതെന്ന് സി ഡി എസ് ചെയർപേഴ്സൺ എം വി രത്നകുമാരി പറഞ്ഞു
Reactions

Post a Comment

0 Comments