ചെറുവത്തൂർ: ചെറുവത്തൂരിൽ ഷവർമ കഴിച്ചു പതിനാറുകാരിയായ ദേവനന്ദ മരണപ്പെട്ട സംഭവത്തിൽ സർക്കാരിന്റെ കനിവ്.
മാതാവ് ഇ.വി. പ്രസന്നയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 3 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. വിദ്യാർത്ഥി മരണപ്പെട്ട് മൂന്നുമാസത്തിനുള്ളിലാണ് സർക്കാർ ധനസഹായം പ്രഖ്യാപിച്ചത്.
കഴിഞ്ഞ മെയ് ഒന്നിനാണ് ദേവനന്ദ മരണപ്പെടുന്നത്. കൂട്ടുകാർക്കൊപ്പം ചെറുവത്തൂർ ബസ് സ്റ്റാൻഡ് പരിസരത്തെ ഐഡിയൽ ഫുഡ് കോർണറിൽ നിന്ന് ഭക്ഷണം കഴിച്ചതോടെയാണ് ഭക്ഷ്യവിഷബാധയുണ്ടായത്
0 Comments