കാഞ്ഞങ്ങാട്: ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ജ്വല്ലറി ഉടമയെ വാനിടിച്ചുവീഴ്ത്തി പണം തട്ടിപ്പറിക്കാൻ ശ്രമിച്ച കേസിൽ രണ്ട് മുഖ്യ പ്രതികളെ ഇന്ന് അമ്പലത്തറ ഇൻസ്പെക്ടർ ടി.കെ.മുകുന്ദൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു
പാടിഅതിർകുഴി നെല്ലിക്കട്ടയിലെ
സുജിത്ത്. എ എന്നസൂജി 27, ആലുവ മഹിളാലയം തോട്ടു മുഖത്തെ
നിയാസിൻ.എൻ.കേ
എന്ന സിയാദ് .31 എന്നിവരാണ് പിടിയിലായത്.
പ്രതികൾ നേരത്തെ കേരളം വിട്ടിരുന്നു
കർണാടകയിലുള്ളതായി പോലീസ് ഉറപ്പാക്കിയ സാഹചര്യത്തിൽ കർണാടക കേന്ദ്രീകരിച്ച് പോലിസ് അന്വേഷണം ശക്തമാക്കിയിരുന്നു
കേസിൽ നേരത്തെഅറസ്റ്റിലായ
പള്ളിക്കരയിലെ അബ്ദുൽ സലാം (51), മൊഗ്രാൽ കുട്ലുവിലെ സത്താർ (44) എന്നിവർ റിമാൻ്റിലാണ്
ചുള്ളിക്കര പവിത്ര ജ്വല്ലറി ഉടമ ഇരിയ ബംഗ്ലാവിനു സമീപത്തെ ബാലചന്ദ്രനെയാ (43)ണ്
ആക്രമിച്ചത്. രാത്രി കടയടച്ച് മടങ്ങുമ്പോഴാണ് സംഭവം. ഇരിയ ടൗണിലെ ചർച്ചിന് സമീപത്തുവെച്ചാണ് വാഹനമിടിച്ചത്.ബാലചന്ദ്രൻ ബഹളം വച്ചപ്പോൾ മുളകുപൊടി വിതറി സംഘം രക്ഷപ്പെടുകയായിരുന്നു. ഇന്ന്അറസ്റ്റിലായവർ കൃത്യത്തിൽ നേരിട്ടു പങ്കാളികളായ വരാണ്.
ഡിവൈഎസ്പി സി.കെ.സുനിൽകുമാറിന് കിട്ടിയ വിവരത്തിലാണ് അറസ്റ്റ്.
ഹരീഷ്,പ്രകാശൻ, ബാബു എന്നീ പോലീസുകാരും പ്രതികളെ പിടികൂടാൻ സഹായിച്ചു
0 Comments