കോൺഗ്രസും മുസ്ലിം ലീഗും അംഗങ്ങൾക്ക് വിപ്പ് നൽകാൻ തീരുമാനിച്ചിട്ടുണ്ട്. മുസ്ലീം ലീഗിലെ
എം.പി. ജാഫർ യു.ഡി.എഫ് ചെയർമാൻ സ്ഥാനാർത്ഥിയാവും. കോൺഗ്രസിലെ
കെ. സുമതി ടീച്ചർ യു.ഡി.എഫ്
വൈസ് ചെയർപേഴ്സൺ സ്ഥാനാർത്ഥിയാവും. യു.ഡി.എഫും ബി.ജെ.പിയും എൽ.ഡി.എഫിനെതിരെ പൊതു സ്വതന്ത്രരെ നിർത്തണമെന്ന് ശക്തമായ ആവശ്യം ഇരു ഭാഗത്ത് നിന്നു മുള്ള അണികൾ ആവശ്യം ഉയർത്തിയിട്ടുണ്ടെങ്കിലും രാത്രി 9 മണിക്കും ഇത് സംബന്ധിച്ച് ഒരു ധാരണയുമുണ്ടായിട്ടില്ലെന്ന് യു.ഡി.എഫ് നേതാക്കൾ ഉത്തര മലബാറിനോട് പറഞ്ഞു. യു.ഡി.എഫ് - ബി.ജെ.പി നേതാക്കൾ അനൗദ്യോഗികമായി ചർച്ചകൾ ഇത് സംബന്ധിച്ച് നടത്തിയതായി സൂചനയുണ്ട്. അണികളുടെ
സമ്മർദ്ദത്തിന് ബി.ജെ.പി നേതൃത്വം വഴങ്ങുമോ നേരം പുലരും മുൻപ് യു.ഡി.എഫ് - ബി.ജെ പി നീക്ക് പോക്കുണ്ടാകുമോ എന്നും ഉറ്റ് നോക്കുന്നു. ഇതിനൊപ്പം മറ്റ് അട്ടിമറിയുണ്ടാകുമോ എന്നും ഉറ്റ് നോക്കുന്നുണ്ട്. നഗരസഭയിൽ എൽ.ഡി.എഫ് 22,യു.ഡി.എഫ് 21, ബി.ജെ.പി 4 എന്നിങ്ങനെയാണ് കക്ഷി നില. അട്ടിമറിയുണ്ടായില്ലെങ്കിൽ ചെയർമാൻ, വൈസ് ചെയർമാൻ സ്ഥാനത്തേക്ക് എൽ.ഡി.എഫ് അംഗങ്ങൾ തിരഞ്ഞെടുക്കപ്പെടും.
0 Comments