Ticker

6/recent/ticker-posts

ഇൻ്റർ സിറ്റി എക്സ്പ്രസിൽ അബോധാവസ്ഥയിൽ കണ്ട യുവാവ് മരിച്ച കേസ് പോലീസ് അവസാനിപ്പിച്ചു

കാഞ്ഞങ്ങാട്: മംഗലാപുരം കോയമ്പത്തൂർ ഇൻ്റർ സിറ്റി എക്സ്പ്രസിൽ  ദുരൂഹ സാഹചര്യത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ കേസ് പോലീസ് അവസാനിപ്പിച്ചു മരിച്ച യുവാവിനെ തിരിച്ചറിയാനാകാത്ത സാഹചര്യത്തിൽ കൂടിയാണ് കേസന്വേഷണം തത്ക്കാലത്തേക്ക് അവസാനിപ്പിച്ചതെന്ന് കാസർകോട് റെയിൽവെ പോലീസ് പറഞ്ഞു.2021 ഒക്ടോബർ 25 ന് രാവിലെ മംഗലാപുരത്ത് നിന്നും പുറപ്പെട്ട് 11.10 ന് കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനിലെത്തിയ ഇൻ്റർ സിറ്റിയുടെ മുൻഭാഗത്തെ അംഗവൈകല്യമുള്ളവർക്കായി റിസർവ്വ് ചെയ്ത കംപാർട്ടുമെൻ്റിലെ സിറ്റിലാണ് യുവാവിനെ പരിക്കുകളോടെ അബോധാവസ്ഥയിൽ കണ്ടെത്തിയത്.ആദ്യം ജില്ലാശുപത്രിയിലും പിന്നീട് ആഴ്ചകളോളം കണ്ണൂർ പരിയാരം മെഡിക്കൽ കോളേജാശുപത്രിയിൽ ബോധം തിരിച്ചു കിട്ടാതെ കഴിഞ്ഞ യുവാവ് പിന്നീട്മരണത്തിന് കീഴടങ്ങി.കാസർകോട് റെയിൽവെ എസ് ഐ ടി.എൻ.മോഹനനാണ് കേസന്വേഷണം നടത്തിയത്.പ്ലാസ്റ്റിക് പോലത്തെ വസ്തു ശ്വാസനാളത്തിൽ കുടുങ്ങിയതിനെ തുടർനാന്ന് മരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി.മംഗലാപുരം സ്റ്റേഷനിൽ നിന്നും ട്രെയിൽ കയറിയതിൻ്റെ സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിരുന്നു യുവാവിൻ്റെ പക്കൽ നിന്നും കണ്ടെത്തിയ ബാഗ്, മൊബൈൽഫോണിൻ്റെയും ചുവട് പിടിച്ച് അന്വേഷണം മുംബൈയിലും ബീഹാറിലുമെത്തിയെങ്കിലും മരിച്ച യുവാവിനെ മാത്രം തിരിച്ചറിയാനായില്ല. യുവാവിനൊപ്പം ട്രെയിനിൽ നിന്നും കണ്ടെത്തിയ പാൻസും ഷർട്ടും ഫോണും മുംബൈയിൽ വെച്ച് ബീഹാർ സ്വദേശിയാ യ ചെരിപ്പ് വ്യാപാരിയിൽ നിന്നും മോഷ്ടിച്ചതാണെന്ന് പോലീസ് പറഞ്ഞു ഇതാേടെയാണ് യുവാവ് മോഷ്ടാടാവാണെന്ന നിഗമനത്തിൽ പോലീസെത്തിയത്.കേസന്വേഷണം അവസാനിപ്പിച്ചത് സംബന്ധിച്ച് റെയിൽവെ എസ് ഐ മോഹനൻ ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് രണ്ട് കോടതിക്ക് റിപ്പോർട്ട് നൽകി.

പടം :ഇൻറർ സിറ്റിയിൽ അബോധാവസ്ഥയിൽ കണ്ട യുവാവിൻ്റെ ദൃശ്യം. ഫയൽ ഫോട്ടോ
Reactions

Post a Comment

0 Comments