രാവണീശ്വരം: ആറു പതിറ്റാണ്ടു തികയുന്ന രാവണീശ്വരം ശോഭനാ ആർട്സ് ആൻറ് സ്പോർട്സ് ക്ലബ്ബിൻ്റെ ആഘോഷ പരിപാടികൾക്ക് തണലൊരുക്കാൻ ഓല പന്തൽ ഉത്സവം. കുട്ടികൾ മുതൽ മുതിർന്നവർ വരെ അണിനിരന്ന ഓലമെടയൽ നാടിൻ്റെ ഉത്സവമായി. ആഘോഷ പരിപാടികളിലെ പ്രഭാഷണ പരമ്പര, ആലോചന യോഗങ്ങൾ, കാ പരിപാടികൾ, സെമിനാറുകൾ എന്നിവ ഓല പന്തലിൽ നടക്കും. പരിപാടിക്ക് പന്തൽ കമ്മിറ്റി ചെയർമാൻ ടി. ലോഹിദാക്ഷൻ, കൺവീനർ സി. വേണുഗോപാലൻ, 'പി. മിനി , കെ.ചന്ദ്രാവതി, രജിതകുന്നത്ത് , കെ.ജയേഷ് കുമാർ, അഭിജിത് കണ്ടത്തിൽ, ജിനു ശങ്കർ നേതൃത്വം നൽകി.
പടം :ആറു പതിറ്റാണ്ടു തികയുന്ന രാവണീശ്വരം ശോഭനാ ആർട്സ് ആൻറ് സ്പോർട്സ് ക്ലബ്ബിൻ്റെ ആഘോഷ പരിപാടികൾക്ക് വേണ്ടി നടത്തിയ ഓല പന്തൽ ഉത്സവം
0 Comments