Ticker

6/recent/ticker-posts

വീട്ടിനുള്ളിൽ ദമ്പതികൾ തൂങ്ങി മരിച്ച നിലയിൽ, മരിച്ചത് ബേക്കലിൽ വേടൻ്റെ പരിപാടിക്കിടെ ട്രെയിൻ തട്ടി മരിച്ച യുവാവിൻ്റെ മാതാപിതാക്കൾ

കാഞ്ഞങ്ങാട് :വീട്ടിനുള്ളിൽ ദമ്പതികൾ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 
മരിച്ചത് ബേക്കലിൽ വേടൻ്റെ പരിപാടിക്കിടെ ട്രെയിൻ തട്ടി മരിച്ച യുവാവിൻ്റെ മാതാപിതാക്കൾ. പൊയിനാച്ചി പറമ്പിലെ വേണുഗോപാലനും 60 ഭാര്യ സ്മിത 52
യുമാണ് ഇന്ന് രാവിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് മാസം മുൻപ് വേടൻ്റെ പരിപാടി കാണാനെത്തിയ 19 വയസുള്ള ഏക മകൻ ശിവനന്ദനൻ ബേക്കലിന് സമീപം ട്രെയിൻ തട്ടി മരിച്ചിരുന്നു. വേണുഗോപാലൻ പ്രവാസിയാണ്. ബേക്കൽ ഡി.വൈ.എസ്.പി എം.പി. ആസാദിൻ്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികൾ സ്വീകരിച്ച് വരുന്നു.
Reactions

Post a Comment

0 Comments