കാഞ്ഞങ്ങാട് :കാസർകോട്ട് താർ ജീപ്പിൽ കടത്തിയ മയക്ക് മരുന്നുമായി കാഞ്ഞങ്ങാട് സ്വദേശികൾ അറസ്റ്റിൽ. ആറങ്ങാടി കൂളിയങ്കാൽ, ഒഴിഞ്ഞ വളപ്പ് സ്വദേശികളായ യുവാക്കളാണ് എം.ഡി.എം എയുമായി പൊലിസിൻ്റെ പിടിയിലായത്. പെട്രോൾ പമ്പിൽ നിന്നു മാണ് താർ ജീപ്പ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒഴിഞ്ഞ വളപ്പിലെ മുഹമ്മദ് സജാദ് അലി 28, കൂളിയങ്കാൽ എം.കെ. ഹൗസിൽ ടി.ഷഫീർ 38 എന്നിവരാണ് അറസ്റ്റിലായത്. താളിപ്പടപ്പ് പെട്രോൾ പമ്പിൽ നിന്നും ഇന്ന് പുലർച്ചെ 4.30 ന് ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് അംഗങ്ങൾ മയക്ക് മരുന്ന് കടത്തുന്നുവെന്ന വിവരത്തിൽ
താർ ജീപ്പ് തടഞ്ഞുവെക്കുകയായിരുന്നു. 10.10 ഗ്രാം എം.ഡി.എം എ വാഹനത്തിൽ നിന്നും പൊലീസ് കണ്ടെടുത്തു. കാഞ്ഞങ്ങാട്ടേക്ക് എം.ഡി.എം.എ കടത്താനുള്ള ശ്രമമെന്നാണ് വിവരം. കാസർകോട് എസ്.ഐ വി .മോഹനൻ, പൊലീസുകാരായ ശ്യാം ചന്ദ്രൻ, ജിതേഷ്
ഡാൻസാഫ് അംഗങ്ങളായ
നിജിന് കുമാർ ,രജീഷ് കാട്ടാമ്പള്ളി,
റിതേഷ്,അനീഷ് ,ഭക്ത ഷൈവൽ
ജയേഷ് ,രാഹുൽ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
0 Comments